ലക്‌നൗവിലെ കോടതിയില്‍ ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് മൂന്ന് അഭിഭാഷകര്‍ക്ക് പരിക്ക്

ലക്‌നൗ: ലക്‌നൗവിലെ കോടതിയില്‍ ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് മൂന്ന് അഭിഭാഷകര്‍ക്ക് പരിക്കേറ്റു. അതേസമയം അഭിഭാഷകര്‍ക്ക് ഇടയിലെ ആഭ്യന്തര തര്‍ക്കം ആണ് സംഭവത്തിന് പിന്നിലെന്നും കോടതിയില്‍ ഉണ്ടായിരുന്ന സഞ്ജീവ് ലോധി എന്ന അഭിഭാഷകനെ ലക്ഷ്യം വച്ചാണ് ബോബ് ആക്രമണം നടന്നതെന്നും ലക്‌നൗ പൊലീസ് അറിയിച്ചു.

പൊലീസും ബോബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങുകയും തുടര്‍ന്ന് കോടതി പരിസരത്ത് നിന്ന് മൂന്ന് ബോംബുകള്‍ കണ്ടെത്തുകയുമായിരുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ് എന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Comments are closed.