ഹോംഹെല്‍ത്ത് കെയര്‍ സെന്ററില്‍ ഹോം നഴ്സായി വനിതാ നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: ദുബായിലെ ഹോംഹെല്‍ത്ത് കെയര്‍ സെന്ററില്‍ ഹോം നഴ്സായി 25നും 40 നും ഇടയില്‍ പ്രായമുള്ള വനിതാ നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് മുന്‍ഗണന. ബി.എസ്.സി വനിതാ നഴ്സുമാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

താല്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ nrkhomecare@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഈ മാസം 25നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 0091 8802012345ല്‍ (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. ശമ്പളം 4,000 യു.എ.ഇ ദിര്‍ഹം (ഏകദേശം 77,600 രൂപ) വരെയാണ്.

Comments are closed.