ഓഹരി വിപണിയില്‍ തുടര്‍ച്ചയായി രണ്ടാം ദിനവും മുന്നേറ്റം

മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായി രണ്ടാം ദിനവും മുന്നേറ്റമുണ്ടായി. ചൈനയിലെ കമ്പനികള്‍ ഉല്‍പ്പാദനം പുനരാരംഭിച്ചതാണ് നേട്ടമായത്. സെന്‍സെക്സ് 349.76 പോയിന്റ് ഉയര്‍ന്ന് 41,565.90ലും നിഫ്റ്റി 93.30 പോയിന്റ് നേട്ടത്തില്‍ 12,201.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബി.എസ്.ഇയിലെ 984 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1,490 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഫാര്‍മ, പൊതുമേഖല ബാങ്ക് എന്നിവ ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികളാണു നേട്ടത്തിലായിരുന്നത്.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, ഐ.സി.ഐ.സി.ഐ. ബാങ്ക്, നെസ് ലെ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും യെസ് ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍, എസ്.ബി.ഐ, ഇന്‍ഡസിന്റ് ബാങ്ക്, ബി.പി.സി.എല്‍. തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഇന്ത്യന്‍ കമ്പനികളുടെ വിദേശത്തുള്ള നിക്ഷേപം 2020 കണക്കു പ്രകാരം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വര്‍ധിച്ച് 210 കോടി ഡേളാറിലെത്തിയെന്ന ആര്‍.ബി.ഐ. റിപ്പോര്‍ട്ട് വിദേശനിക്ഷേപം ആകര്‍ഷിച്ചിരുന്നു.

Comments are closed.