ഇറ്റാലിയന്‍ കപ്പ് സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ഒരു ഗോളിന് നാപോളി ഇന്ററിനെ പരാജയപ്പെടുത്തി

മിലാന്‍: ഇറ്റാലിയന്‍ കപ്പ് സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ഒരു ഗോളിന് നാപോളി ഇന്ററിനെ പരാജയപ്പെടുത്തി. അമ്പത്തിയേഴാം മിനുട്ടില്‍ ഫാബിയന്‍ റുയിസാണ് നാപോളിക്കായി ഗോള്‍ സ്വന്തമാക്കിയത്.

രണ്ടാംപാദ സെമി മാര്‍ച്ച് ആറിന് നാപ്പോളിയുടെ ഗ്രൗണ്ടില്‍ നടക്കും. രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ യുവന്റസ് ഇന്ന് എ സി മിലാനെ നേരിടും. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചും നേര്‍ക്കുനേര്‍ മത്സരിക്കുകയാണ്.

Comments are closed.