കരള്‍ രോഗങ്ങള്‍ക്ക് ഇനി കാബേജും കോളിഫ്‌ളവറും

ഇന്ന് കരൾ രോഗങ്ങൾ ഫാറ്റി ലിവർ സംബന്ധമായ പ്രശ്നങ്ങൾ വർദ്ധിച്ച് വരുന്നതായാണ് പഠനങ്ങൾ പറയുന്നത്. മദ്യപാനം ഇതിന്‍റെ ഒരു പ്രധാന കാരണമാണെങ്കിൽ പോലും പലപ്പോഴും ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിച്ചിട്ട് പലരും പരാജയപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്.

എന്നാൽ മദ്യപിക്കാത്തവരിലും ഇതേ അവസ്ഥ കാണപ്പെടുന്നുണ്ട്. കരൾ രോഗങ്ങൾ പിടിപെടാൻ മദ്യപിക്കണം എന്നില്ല എന്നത് തന്നെയാണ് മദ്യപിക്കാത്തവരിൽ കരൾ രോഗങ്ങൾ വർദ്ധിക്കുന്നതിലൂടെ കാണിക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇവയെ നോൺ ആല്‍ക്കഹോളിക് ഫാറ്റി ലിവർ എന്നാണ് പറയുന്നത്.

ഇത്തരം രോഗികളെ സംബന്ധിച്ച് കാബേജും കോളിഫ്ളവറും കഴിക്കുന്നത് ഒരു പരിധി വരെ രോഗത്തിന്‍റെ നിയന്ത്രണത്തിന് സഹായിക്കുന്നുണ്ട് എന്നാണ് പഠനങ്ങളിൽ പറയുന്നത്. ഇവയിൽ രണ്ടിലും അടങ്ങിയിട്ടുള്ള ഇൻഡോൾ എന്ന ഘടകമാണ് ഇത്തരം പ്രശ്നങ്ങളിൽ നിന്ന് നിങ്ങളുടെ കരളിനെ സംരക്ഷിക്കുന്നത്.

അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നവരിലാണ് കരൾ രോഗങ്ങൾ വർദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നത്. അതുകൊണ്ട് കാബേജും കോളിഫ്ളവറും ഡയറ്റിൽ കൂടുതലായി ഉൾപ്പെടുത്തുമ്പോൾ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

ഭക്ഷണ ക്രമത്തിൽ പല വിധത്തിലുള്ള മുന്‍കരുതലുകൾ എടുത്താൽ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. അതിലുപരി കാബേജ് കോളിഫ്ളവർ തുടങ്ങിയവ ഭക്ഷണത്തിന്‍റെ ഭാഗമാക്കുന്നതും നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുകയും കരളിലെ ടോക്സിനെ എല്ലാം പുറന്തള്ളി നല്ല ആരോഗ്യമുള്ള പ്രവർത്തന ക്ഷമമായ കരളിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇല്ലെങ്കിൽ പലപ്പോഴും ഇത് അതി സങ്കീർണമായ കരൾ രോഗങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

ഫാറ്റി ലിവർ തുടക്കത്തിലേ കണ്ടെത്തിയാൽ അധികം കഷ്ടപ്പാടില്ലാതെ തുടക്കത്തിലേ തന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കാവുന്നതാണ്. ഇത് പൂർണമായും മാറ്റാവുന്ന ഒരു രോഗാവസ്ഥയാണ്. എന്നാൽ ഇത് ചികിത്സിക്കാതെ മുന്നോട്ട് പോയാൽ അത് ഗുരുതരമായ അനാരോഗ്യകരമായ അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

ശ്രദ്ധിച്ചില്ലെങ്കിൽ ഇത് കരൾ രോഗം ഗുരുതരമാവുന്നതിനും ലിവർ ക്യാൻസർ പോലുള്ള അവസ്ഥയിലേക്ക് എത്തുന്നതിനും ഉള്ള സാധ്യത വളരെ കൂടുതലാണ്. അതി സങ്കീർണമായ അവസ്ഥയിൽ നിന്ന് നിങ്ങൾക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിന് കാബേജും കോളിഫ്ളവറും അതുകൊണ്ട് തന്നെ ശീലമാക്കാവുന്നതാണ്.

കാബേജ്, കോളിഫ്ളവര്‍ എന്നിവയിൽ അടങ്ങിയിട്ടുള്ള ഇൻഡോളിന് ക്യാൻസറിനെ വരെ പ്രതിരോധിക്കുന്നതിനുള്ള കഴിവുണ്ടെന്നതാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ദിവസവും കാബേജും കോളിഫ്ളവറും ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നിങ്ങൾക്ക് ദിവസവും കാബേജും കോളിഫ്ളവറും ഡയറ്റിന്‍റെ ഭാഗമാക്കാവുന്നതാണ്.

കരളിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണം എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസവും നിങ്ങളുടെ ആരോഗ്യത്തിനും കരളിന്‍റെ ആരോഗ്യത്തിനും ഏറ്റവും അധികം സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് പറയാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്.

മധുര നാരങ്ങ

മധുരനാരങ്ങ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഇത് കരളിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും നിങ്ങൾക്ക് കരൾ രോഗങ്ങൾ വരാതിരിക്കുന്നതിനും വേണ്ടി സഹായിക്കുന്നുണ്ട്. ഇതിൽ ധാരാളം ആന്‍റി ഓക്സിഡന്‍റ് അടങ്ങിയിട്ടുണ്ട്. ദിവസവും മധുരനാരങ്ങ ശീലമാക്കുന്നതിലൂടെ അത് നിങ്ങളുടെ കരളിനെ ആരോഗ്യകരമാക്കി മാറ്റുന്നുണ്ട്.

ബെറികൾ

ബെറികൾ കഴിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഇതിൽ ധാരാളം ആന്‍റി ഓക്സിഡന്‍റ് എൻസൈമുകൾ എല്ലാം നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നവയാണ്. കരളിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ദിവസവും ഒരു പിടി ബെറികൾ കഴിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്.

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങള്‌ ചില്ലറയല്ല. ഇതിലുള്ള ആന്‍റി ഓക്സിഡന്‍റുകൾ ദിവസവും നിങ്ങളുടെ കരളിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നുണ്ട്.

Comments are closed.