സ്‌കൂളുകളില്‍ നിശ്ചിത അനുപാതത്തില്‍ നിന്ന് ആറ് കുട്ടികള്‍ കൂടിയാല്‍ പുതിയ അദ്ധ്യാപക തസ്തിക

തിരുവനന്തപുരം: അദ്ധ്യാപക തസ്തികകള്‍ അനുവദിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ധനമന്തി കഴിഞ്ഞയാഴ്ച ബഡ്ജറ്റ് പ്രസംഗത്തില്‍ പറഞ്ഞതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം അംഗീകരിച്ച് ഉത്തരവിറക്കിയാല്‍,നിലവിലെ വിദ്യാര്‍ത്ഥി-അദ്ധ്യാപക അനുപാതം മാറില്ലെങ്കിലും രണ്ടാം തസ്തിക സൃഷ്ടിക്കുന്നതിന് 36 വിദ്യാര്‍ത്ഥികള്‍ വേണമെന്ന നിബന്ധന വരും.

ഒരു കുട്ടി കൂടിയാല്‍ പുതിയ ഡിവിഷനെന്ന രീതി മാറ്റാന്‍ കെ.ഇ.ആര്‍ ഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്ലായി കൊണ്ടുവരുന്നതാണ്. എന്നാല്‍ സ്‌കൂളുകളില്‍ നിശ്ചിത അനുപാതത്തില്‍ നിന്ന് ആറ് കുട്ടികള്‍ കൂടിയാല്‍ മാത്രം പുതിയ അദ്ധ്യാപക തസ്തിക അനുവദിച്ചാല്‍ മതിയെന്ന ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ചു.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി എല്‍.പി സ്‌കൂളില്‍ 1:30 ആണ് അദ്ധ്യാപക- വിദ്യാര്‍ത്ഥി അനുപാതം. തുടര്‍ന്ന് ഇത് ദുര്‍വ്യാഖ്യാനം ചെയ്താണ് എയ്ഡഡ് മാനേജ്മെന്റുകള്‍ ക്രമവിരുദ്ധമായി തസ്തികകള്‍ സൃഷ്ടിച്ചതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അതേസമയം നിയമത്തിന് പുറത്ത് ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ് അസോസിയേഷന്‍. പുതിയ നിര്‍ദേശമനുസരിച്ചുള്ള ഉത്തരവിറങ്ങിയാല്‍ കോടതിയെ സമീപിക്കാനാണ് അസോസിയേഷന്റെ തീരുമാനം.

Comments are closed.