നിര്‍ഭയ കേസ് : പ്രതി വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയുകയാണ്. വിനയ് ശര്‍മ്മയെ നിയമവിരുദ്ധമായി തടവില്‍വച്ച് തിഹാര്‍ ജയിലില്‍ പീഡിപ്പിച്ചെന്ന് വാദത്തിനിടെ അഭിഭാഷകന്‍ എ.പി സിംഗ് വാദിച്ചിരുന്നു. എന്നാല്‍ ഈ വാദം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത എതിര്‍ത്തിരുന്നു.

അതേസമയം ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് മറ്റൊരു പ്രതിയായ മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളുകയായിരുന്നു. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നത് നീളുന്ന പശ്ചാത്തലത്തില്‍ നാലുപ്രതികളുടെയും ശിക്ഷ വെവ്വേറ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നതാണ്.

തുടര്‍ന്ന് പ്രതി പവന്‍ ഗുപ്തയെ പ്രതിനിധീകരിക്കാന്‍ മുതിര്‍ന്ന അഭിഭാഷക അഞ്ജന പ്രകാശിനെ ജസ്റ്റിസ് ആര്‍.ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ച് നിയമിച്ചു. എന്നാല്‍ ഈ ഹര്‍ജിയില്‍ നാലുപ്രതികളുടെയും വധശിക്ഷ നടപ്പാക്കാന്‍ പുതിയ തീയതി ഉടന്‍ ആവശ്യപ്പെട്ട് നിര്‍ഭയയുടെ അച്ഛനും അമ്മയും നല്‍കിയ ഹര്‍ജി ഡല്‍ഹി പാട്യാല ഹൗസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

Comments are closed.