പൊലീസ് ബറ്റാലിയനില്‍നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം : അന്വേഷിക്കാന്‍ പ്രത്യേക സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്‌പെഷ്യല്‍ ആംഡ് പൊലീസ് ബറ്റാലിയനില്‍നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായതില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. തുടര്‍ന്ന് രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരി അറിയിച്ചു.

അതേസമയം വെടിയുണ്ടകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ 19962018 കാലത്ത് ആയുധങ്ങളുടെ സൂക്ഷിപ്പു ചുമതലയിലുണ്ടായിരുന്ന 11 പൊലീസുകാരെ പ്രതിയാക്കി കേസെടുത്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ പുരോഗമനം ഉണ്ടായിരുന്നില്ല. അതിനാല്‍ ഏത് തലത്തിലുള്ള ഉദ്യോഗസ്ഥരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടതെന്നും കൂടാതെ ഉന്നത ഉദ്യോഗസ്ഥര്‍ക്കു പങ്കണ്ടോയെന്നും അന്വേഷിക്കുന്നതാണ്.

Comments are closed.