ട്രംപിന്റെ സന്ദര്‍ശനം : രണ്ടു മാസമായി ഇന്ത്യ അമേരിക്കന്‍ രഹസ്യവിഭാഗത്തിന്റെ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ഈ മാസം 24,25 തീയതികളിലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് രണ്ടു മാസമായി ഇന്ത്യ അമേരിക്കന്‍ രഹസ്യവിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. അതിനായി ഡല്‍ഹിയിലും ‘കെം ഛോ ട്രംപ്’ ( ഹലോ ട്രംപ് ) പരിപാടി നടക്കുന്ന അഹമ്മദാബാദിലും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ വിന്യസിച്ചു കഴിഞ്ഞിരുന്നു.

അതേസമയം ഡല്‍ഹിയിലെ നക്ഷത്ര ഹോട്ടലായ ഐ.ടി.സി മൗര്യഹോട്ടലിലെ 14-ാം നിലയില്‍ ട്രംപിനും പത്‌നി മെലാനിയ ട്രംപിനുമായി പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് ഒരുക്കിയിരിക്കുകയാണ്. മുന്‍ യു. എസ് പ്രസിഡന്റുമാരായ ബില്‍ ക്‌ളിന്റന്‍, ബറാക് ഒബാമ എന്നിവര്‍ താമസിച്ചിട്ടുള്ള ഇവിടെ കിടപ്പുമുറി, ഓഫീസ്, സ്വീകരണ മുറി, അടുക്കള, ജിം തുടങ്ങിയ സൗകര്യങ്ങളുണ്ട്.

4800 ചതുരശ്ര അടിയുള്ള സ്യൂട്ട് ഒരുമാസം മുമ്പേ പുതുക്കിപ്പണിയുകയും കൂടാതെ ട്രംപിന്റെ സുരക്ഷാ ഭടന്മാരുടെ നിരീക്ഷണത്തിലാണ് ഹോട്ടലും പരിസരവും. ട്രംപിന് ഭക്ഷണം തയ്യാറാക്കാന്‍ അമേരിക്കന്‍ സംഘവും കൂടാതെ ഇന്ത്യന്‍ ഭക്ഷണവും കരുതുന്നുണ്ട്. ഡല്‍ഹിയിലെ മലിനീകരണം കണക്കിലെടുത്ത് വായു ശുദ്ധീകരിക്കാന്‍ എയര്‍പ്യൂരിഫയറുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ യു.എസ് സംഘാംഗങ്ങള്‍ക്കായി ഡല്‍ഹിയിലെ മറ്റു പഞ്ചനക്ഷത്ര ഹോട്ടലുകളും ബുക്കു ചെയ്തിരിക്കുകയാണ്.

Comments are closed.