പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് നിശ്ചിത ഫീസ് ഈടാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി

തിരുവനന്തപുരം: പരീക്ഷ എഴുതുമെന്ന് പി.എസ്.സിക്ക് ഉറപ്പ് (കണ്‍ഫര്‍മേഷന്‍) നല്‍കിയിട്ടും എഴുതാതെ ഉദ്യോഗാര്‍ത്ഥികള്‍ മാറിനില്‍ക്കുന്നത് പി.എസ്.സിക്ക് കനത്ത സാമ്പത്തികബാദ്ധ്യതയുണ്ടാക്കുന്നതിനാല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് നിശ്ചിത ഫീസ് ഈടാക്കണമെന്ന കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി.

എന്നാല്‍ പണം ഈടാക്കിക്കൊണ്ടുള്ള അപേക്ഷാരീതി വേണ്ടെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നുമുള്ള നയപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വാദത്തില്‍ മുഖ്യമന്ത്രി ഉറച്ചുനില്‍ക്കുകയായിരുന്നു.അതേസമയം പരീക്ഷ എഴുതാതെ പി.എസ്.സിക്ക് സാമ്പത്തികബാദ്ധ്യത വരുത്തുന്നവര്‍ക്കെതിരെ മറ്റു ശിക്ഷാനടപടികള്‍ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി പി.എസ്.സിയോട് നിര്‍ദ്ദേശിച്ചു. ഈ സാഹചര്യത്തിലാണ് കണ്‍ഫര്‍മേഷന്‍ നല്‍കി പരീക്ഷ എഴുതാത്തവര്‍ക്കെതിരെ പ്രൊഫൈല്‍ തടഞ്ഞുവയ്ക്കുന്നതടക്കമുള്ള ശിക്ഷാനടപടി സ്വീകരിക്കാന്‍ പി.എസ്.സി ആലോചിക്കുകയാണ്.

Comments are closed.