Ultimate magazine theme for WordPress.

അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ അതിരപ്പിള്ളി പ്ലാന്റേഷനിലെ പമ്പ് ഓപ്പറേറ്ററെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. അതിരപ്പിള്ളി കണ്ണന്‍കുഴി പാലത്തിന് സമീപം ഇന്ന് വെളുപ്പിന് 1.30 ഓടെ കണ്ണന്‍കുഴി താളത്തുപറമ്പില്‍ പ്രദീപ് ( 39) ആണ് വെട്ടേറ്റു മരിച്ചത്. കണ്ണന്‍കുഴി സ്വദേശിയായ ഗിരീഷ് ആണ് അതിരപ്പിള്ളി പ്ലാന്റേഷനിലെ പമ്പ് ഓപ്പറേറ്ററായ പ്രദീപിനെ വെട്ടിയത്.

കഴിഞ്ഞ ദിവസം പ്രദീപും ഗിരീഷും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്ന് പൊലീസ് ഇന്ന് രാവിലെ 10 മണിയോടെ ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ ജലനിധിക്കുള്ള പമ്പ് അടിച്ച് വരുന്ന വഴിയാണ് അതിരപ്പിള്ളിക്ക് സമീപം കണ്ണന്‍കുഴി പാലത്തിനോട് ചേര്‍ന്നാണ് കൊലപാതകം നടന്നത്. അതേസമയം കൊലപാതകിക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

Comments are closed.