തിരുവനന്തപുരത്ത് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി സംസ്ഥാന സമിതിയും ചേരാന്‍ നേരത്തെ തീരുമാനിച്ചിരുന്നതാണെങ്കിലും പൊലീസിനും ഡിജിപിക്കുമെതിരായ സിഎജി റിപ്പോര്‍ട്ട് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയം സിപിഎം നേതൃയോഗം വിശദമായി ചര്‍ച്ച ചെയ്യും.

തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ വിവാദം പെട്ടെന്ന് അവസാനിപ്പിക്കാനുള്ള തീരുമാനമായിരിക്കും യോഗത്തില്‍ നടക്കുന്നത്. കൂടാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിലും പന്തീരാങ്കാവ് യുഎപിഎ കേസിലും പല ഘട്ടങ്ങളിലായുണ്ടായ ആശയക്കുഴപ്പങ്ങളും ചര്‍ച്ച ചെയ്യും. അതേസമയം രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് പറഞ്ഞ് പ്രതിപക്ഷവും ബിജെപിയും ഇതിനകം സര്‍ക്കാരിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.

Comments are closed.