മതത്തിന്റെ അടി്സഥാനത്തില്‍ പക്ഷം ചേരരുതെന്ന് ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍

അമ്യത്സര്‍: മതത്തിന്റെ അടി്സഥാനത്തില്‍ പക്ഷം ചേരരുതെന്ന് നിര്‍ദേശം മുന്നോട്ടുവെച്ച് പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശമുന്നയിച്ച് ബിജെപി സഖ്യകക്ഷിയായ അകാലിദള്‍ മുതിര്‍ന്ന നേതാവ് പ്രകാശ് സിങ് ബാദല്‍ രംഗത്തെത്തി. രാജ്യത്തെ നിലവിലെ സ്ഥിതി ആശാങ്കജനകമാണ്. രാജ്യത്തെ എല്ലാ മതങ്ങളും ബഹുമാനിക്കപ്പെടണം.

ഒരു സര്‍ക്കാര്‍ വിജയിച്ച് മുന്നോട്ട് പോകണമെങ്കില്‍ ന്യൂനപക്ഷങ്ങളെ കൂടെ കൂട്ടണം. അവര്‍ക്കിടയില്‍ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കരുത്.. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, എന്നിവര്‍ക്കൊക്കെ ഈ കുടുംബത്തിന്റെ ഭാഗമാണെന്ന് തോന്നലുണ്ടാകണം. അദേഹം കൂട്ടിച്ചേര്‍ത്തു. മതേതരത്വത്തിന്റെ പവിത്രമായ തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നത് നമ്മുടെ രാജ്യത്തെ ദുര്‍ബലപ്പെടുത്തും. ഇന്ത്യയെ ഒരു മതേതര ജനാധിപത്യമായി സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും പ്രകാശ് സിങ ബാദല്‍ വ്യക്തമാക്കി.

Comments are closed.