പുല്‍വാമ വാര്‍ഷിക ദിനത്തില്‍ മോഡി സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പുല്‍വാമ വാര്‍ഷിക ദിനത്തില്‍ പുല്‍വാമയില്‍ ജീവന്‍ വെടിഞ്ഞ ജവാന്മാരെ അനുസ്മരിച്ചുകൊണ്ടാണ് ആക്രമണത്തിന്റെ അന്വേഷണം സംബന്ധിച്ച് മോഡി സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി.

പുല്‍വാമ ഭീകരാക്രമണത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിച്ചത്? ആക്രമണത്തിന്റെ അന്വേഷണ ഫലം എന്തായി? ആക്രമണത്തിന് സാഹചര്യമൊരുക്കിയ സുരക്ഷാ വീഴ്ച വരുത്തിയ ബിജെപി സര്‍ക്കാരില്‍ ആരാണ് ഉത്തരവാദി? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് സഞ്ചരിക്കുന്നതിനിടെയാണ് പുല്‍വാമയ്ക്കടുത്തായി സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേര്‍ക്ക് ജയ്ഷെ മുഹമ്മദ് ഭീകരര്‍ ചാവേറാക്രമണം നടത്തിയത്. തുടര്‍ന്ന് 40 ജവാന്മാര്‍ വീരമ്യത്യു വരിക്കുകയായിരുന്നു.

Comments are closed.