കൊറോണ വൈറസ് : ചൈനയില്‍ മരണസംഖ്യ 1,483 ആയി ; ഇന്നലെ മാത്രം 116 പേര്‍

ബെയ്ജിങ്ങ്: കൊറോണ വൈറസിനെത്തുടര്‍ന്ന് ചൈനയില്‍ മരണസംഖ്യ 1,483 ആയി. ഇന്നലെ മാത്രം 116 പേരാണ് മരിച്ചത്. അതേസമയം പുതിയതായി 4,823 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് സെന്‍ട്രല്‍ പ്രവിശ്യയിലെ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാനില്‍ എണ്‍പതുകാരിയാണ് മരിച്ചത്.

നേരത്തെ ഫിലിപ്പിന്‍സിലും ഹോങ്കോങ്ങിലും കൊറോണ മരണം സ്ഥിരീകരിച്ചിരുന്നു. ജപ്പാന്‍ ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ചയാണ് കൊറോണ മരണം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയുമായി ഇവര്‍ ഒരു തരത്തിലും ബന്ധപ്പെട്ടിരുന്നില്ല എന്നാണ് ജപ്പാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. ചൈനയ്ക്ക് പുറമെ സിംപ്പൂരിലും ഹോങ്കോങ്ങിലുമാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് 60,286 പേര്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Comments are closed.