Ultimate magazine theme for WordPress.

സുപ്രീം കോടതി പരിസരം ആശങ്കയിലാക്കി ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്ന് കണ്ടെത്തിയത് കേടായ പവര്‍ ബാങ്ക്

ദില്ലി: സുപ്രീം കോടതി പരിസരത്ത് ജഡ്ജിമാരുടെ ലോഞ്ചിന് സമീപം ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്ന് കണ്ടെത്തിയത് കേടായ പവര്‍ ബാങ്ക്. ഉള്ളില്‍ നിന്ന് വിചിത്രമായ ശബ്ദം കൂടി കേട്ട് തുടങ്ങിയതോടെ ഉദ്യോഗസ്ഥരും ജസ്റ്റിസുമാരുമെല്ലാം പരിഭ്രാന്തരാവുകയും തുടര്‍ന്ന് ഒരു സുരക്ഷാ ജീവനക്കാരന്‍ ബാഗെടുത്ത് പുറത്തേക്കോടുകയുമായിരുന്നു.

കോടതി പരിസരത്ത് നിന്ന് മാറി സുരക്ഷിതമായ ഒരു സ്ഥലത്ത് ബാഗ് കൊണ്ട് വച്ചു. വിദഗ്ധര്‍ സ്ഥലത്തെത്തി ബാഗ് തുറന്നപ്പോഴാണ് ബാഗിനുള്ളില്‍ കണ്ടെത്തിയത് ഒരു കേടായ പവര്‍ ബാങ്ക്. എന്നാല്‍ ബാഗും പവര്‍ബാങ്കും ആരുടേതാണെന്ന് തിരയുകയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍.

Comments are closed.