ദില്ലിയില്‍ സത്യപ്രതിജ്ഞാച്ചടങ്ങ് : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ദില്ലി നിയുക്തമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

ദില്ലി: ദില്ലിയില്‍ ഫെബ്രുവരി 16 ന് രാംലീല മൈതാനില്‍ നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിരിക്കുകയാണ് ദില്ലി നിയുക്തമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ഇത് മൂന്നാം തവണയാണ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആംആദ്മി പാര്‍ട്ടി ദില്ലിയില്‍ അധികാരത്തിലെത്തുന്നത്. നിയമസഭാതെരഞ്ഞെടുപ്പില്‍ 70 ല്‍ 62 സീറ്റും പിടിച്ചെടുത്ത് ഭരണത്തുടര്‍ച്ച നേടിയ കെജ്രിവാള്‍ ബിജെപിയെ 8 സീറ്റുകളിലേക്ക് എത്തിക്കുകയായിരുന്നു.

Comments are closed.