സംസ്ഥാനത്തെ രണ്ടാമത്തെ സൈബര്‍ ഡോം കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങി
കൊച്ചി: സംസ്ഥാനത്തെ രണ്ടാമത്തെ സൈബര്‍ ഡോം കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് ഇന്‍ഫോ പാര്‍ക്കിലെ ജ്യോതിര്‍മയ ബ്ലോക്കിലാണ് കൊച്ചി സിറ്റി പൊലിസിന്റെ സൈബര്‍ ഡോം തയ്യാറാക്കിയത്.
ഫേസ്ബുക്ക് ,ട്വിറ്റര്‍, വാട്സ് അപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചുളള്ള കുറ്റകൃത്യങ്ങളും തീവ്രവാദം, മാഫിയ, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ആക്രമങ്ങള്‍, മനുഷ്യക്കടത്ത്, സാമ്പത്തിക കുറ്റങ്ങള്‍ തുടങ്ങിയ കേസുകളും പരിഗണിക്കുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ആറ് ടീമുകളായാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
എത്തിക്കല്‍ ഹാക്കര്‍മാര്‍ ഉള്‍പ്പെടെ സാങ്കേതിക പരിജ്ഞാനമുള്ള സ്വകാര്യ വ്യക്തികളുടെ സഹകരണവും പദ്ധതിക്കുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവല്‍ക്കരണവും നടത്തും. തുടര്‍ന്ന് നഗരത്തിലെ 125 സ്കൂളുകളില്‍ സൈബര്‍ ക്ലബുകള്‍ക്കും രൂപം നല്‍കിയിരിക്കുകയാണ്.
Comments are closed.