ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ ഗോഡൗണില്‍ സൂക്ഷിച്ച 16,000 ചാക്ക് അരിയില്‍ പുഴുവരിച്ചു

ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ ഗോഡൗണില്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാനായി ബല്‍റാംപൂരിലെ ഗോഡൗണില്‍ സൂക്ഷിച്ച 16,000 ചാക്ക് അരി പുഴുവരിച്ച് നശിച്ചു.

അധികൃതരുടെ അനാസ്ഥ മൂലമാണ് അരി ഉപയോഗശൂന്യമായതെന്നാണ് ആരോപിക്കുന്നത്. അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പറഞ്ഞതായി റിപ്പോര്‍ട്ട്.

Comments are closed.