എയര്‍ ഇന്ത്യ എക്‌സ്പ്രസിന് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പ്രവര്‍ത്തനത്തില്‍ 40 ശതമാനം വര്‍ധന

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പ്രവര്‍ത്തനത്തില്‍ 40 ശതമാനം വര്‍ധന രേഖപ്പെടുത്തി. തുടര്‍ന്ന് ആറ് മാസത്തെ വരുമാനം 3,124.34 കോടിയാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അറ്റാദായം 679.8 കോടി രൂപയുമായി.

എന്നാല്‍ മുന്‍ വര്‍ഷം സമാനകാലയളവില്‍ ഇത് 177.3 കോടി രൂപയായിരുന്നു. അതേസമയം കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായി പ്രവര്‍ത്തന വരുമാനം ഈ വര്‍ഷം 5,000 കോടി രൂപയ്ക്ക് മുകളിലെത്തുമെന്നും 2019 ഡിസംബര്‍ അവസാനം പ്രവര്‍ത്തന വരുമാനം വര്‍ധിച്ച് 4,235 കോടി രൂപയാകുമെന്നും എയര്‍ ഇന്ത്യ എക്‌സപ്രസ് സിഇഒ കെ ശ്യാംസുന്ദര്‍ വ്യക്തമാക്കി.

Comments are closed.