ഓഹരി വിപണിയില്‍ വന്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് സ്ഥാപനമായ ഐആര്‍സിടിസി

ഓഹരി വിപണിയില്‍ 11 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാക്കി ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് സ്ഥാപനമായ ഐആര്‍സിടിസി. തുടര്‍ന്ന് ഡിസംബര്‍ 31 ന് അവസാനിച്ച ത്രൈമാസത്തില്‍ 179.65 ശതമാനം ലാഭം 205.80 കോടി രൂപയായി കൂടി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 73.59 കോടി രൂപയായിരുന്നു.

അതേസമയം പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 64.59 ശതമാനം ഉയര്‍ന്ന് 715.98 കോടി രൂപയായി. കഴിഞ്ഞ തവണ ഇതേ പാതത്തെ അപേക്ഷിച്ച് 179 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്. തുടര്‍ന്ന് ഓഹരി ഒന്നിന് പത്ത് രൂപ ഇടക്കാല ലാഭവിഹിതവും ഐആര്‍സിടിസി പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങിലും ഡിസംബര്‍ പാദത്തില്‍ ഐആര്‍സിടിസി നേട്ടമുണ്ടാക്കി. 193 കോടി രൂപയാണ് ഈയിനത്തില്‍ ലഭിച്ചത്.

Comments are closed.