ജയസൂര്യ നായകനായെത്തുന്ന ‘കത്തനാരു’ടെ ടീസര്‍ പുറത്തിറങ്ങി

തിരുവനന്തപുരം: ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ജയസൂര്യ നായകനായെത്തുന്ന ‘കത്തനാരു’ടെ ടീസര്‍ പുറത്തിറങ്ങി. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്. വൈദികനായ മാന്ത്രികന്‍ കടമറ്റത്ത് കത്തനാരായാണ് ജയസൂര്യ എത്തുക.

‘ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍’ ഒരുക്കിയ റോജിന്‍ തോമസ് ആണ് സംവിധാനം. ആര്‍ രാമാനന്ദ് ആണ് തിരക്കഥ. ജയസൂര്യയ്ക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ച് ഇന്‍സ്റ്റാഗ്രാമിലാണ് പൃഥ്വിരാജ് ടീസര്‍ പങ്കുവെച്ചിരിക്കുന്നത്. തുടര്‍ന്ന് പൃഥ്വിയുടെ ആശംസയ്ക്ക് നന്ദി പറഞ്ഞ് ജയസൂര്യ കമന്റ് ചെയ്തിരുന്നു.

Comments are closed.