മുംബൈയില്‍ മാര്‍ച്ച് ഏഴിന് ഇന്ത്യ ലെജന്‍ഡ്‌സ്, വിന്‍ഡീസ് ലെജന്‍ഡ്‌സ് മത്സരം

മുംബൈ: മുംബൈയില്‍ മാര്‍ച്ച് ഏഴിന് ഇന്ത്യ ലെജന്‍ഡ്‌സ്, വിന്‍ഡീസ് ലെജന്‍ഡ്‌സ് മത്സരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയന്‍ ലാറയും വീണ്ടും എത്തുന്നു. റോഡ് സേഫ്റ്റി വേള്‍ഡ് പരമ്പരയിലാണ് പോരിനെത്തുന്നത്. പതിനൊന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ, വെസ്റ്റിന്‍ഡീസ്, ഓസ്ട്രേലിയ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകളിലെ മുന്‍ താരങ്ങളാണ് കളിക്കുന്നത്.

മാര്‍ച്ച് 22 ന് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുക. സച്ചിന്‍ നയിക്കുന്ന ഇന്ത്യന്‍ ലജന്‍ഡ്‌സില്‍ വിരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, സഹീര്‍ ഖാന്‍ തുടങ്ങിയവരുണ്ട്. കൂടാതെ ശിവ്നരൈന്‍ ചന്ദര്‍പോള്‍, ബ്രെറ്റ് ലീ, ബ്രാഡ് ഹോഡ്ജ്, ജോണ്ടി റോഡ്സ്, മുത്തയ്യ മുരളീധരന്‍, തിലകരത്നെ ദില്‍ഷന്‍, അജന്ത മെന്‍ഡിസ് തുടങ്ങിയ താരങ്ങളും മത്സരത്തിനെത്തുകയാണ്.

Comments are closed.