സൗന്ദര്യ സംരക്ഷണത്തിന് നാരങ്ങയും ഇളനീരും

സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥകളെ ഇനി പരിഹരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇളനീര്‍. ആരോഗ്യത്തിന് വേണ്ടി മാത്രമല്ല സൗന്ദര്യത്തിന് വേണ്ടിയും ഇളനീര്‍ ഉപയോഗിക്കാവുന്നു. ആരോഗ്യസംരക്ഷണത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ഉപയോഗിക്കാം എന്ന് നോക്കാം. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ഇളനീര്‍ ഉപയോഗിക്കുമ്പോള്‍ അത് സൗന്ദര്യത്തിന് വേണ്ടിയും സഹായിക്കുന്നുണ്ട്.

സൗന്ദര്യ സംരക്ഷണം എന്നും വെല്ലുവിളി തന്നെയാണ്. എന്നാൽ അതിനെ പ്രതിരോധിക്കുന്നതിനും സൗന്ദര്യ സംരക്ഷണത്തിനുണ്ടാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും നാരങ്ങയും ഇളനീരും ഉപയോഗിക്കാവുന്നതാണ്.നാരങ്ങ നീരിനൊപ്പം ഇളനീര്‍ കൂടി ചേരുമ്പോള്‍ അത് സൗന്ദര്യ സംരക്ഷണത്തിന് വളരെ ഫലപ്രദമായി ചേരുന്നു. എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടെന്ന് നോക്കാം. ചർമ്മത്തിലെ അസ്വസ്ഥതകളെ എല്ലാം പൂർണമായും ഇല്ലാതാക്കുന്നതിന് മികച്ചതാണ് ഈ മിശ്രിതം.

ഇവ രണ്ടും മിക്സ് ചെയ്ത് എങ്ങനെ ഉപയോഗിക്കാം എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. രണ്ടും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. പതിനഞ്ച് മിനിട്ടിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഈ മിശ്രിതം നല്ലൊരു ടോണര്‍ ആയി പ്രവര്‍ത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ചർമ്മത്തിന് നിറം നൽകുന്നതോടൊപ്പം സൗന്ദര്യ സംരക്ഷണത്തിനുണ്ടാവുന്ന പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഈ മിശ്രിതം മികച്ചതാണ്.

ചർമ്മത്തിൽ എന്നും എപ്പോഴും വെല്ലുവിളിയുണ്ടാക്കുന്ന ഒന്നാണ് അമിത എണ്ണമയം. ഇത് ചർമ്മത്തിനുണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. അമിത എണ്ണമയം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിനെ കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇളനീരും നാരങ്ങ നീരും. ഇത് അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നു. ചർമ്മത്തെ ഡ്രൈ ആക്കാതെ തന്നെ പല രീതിയില്‍ സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് ഇളനീരും നാരങ്ങയും ചേർന്ന മിശ്രിതം.

ഇത് ചര്‍മ്മത്തിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. സ്വമേധയാ ചര്‍മ്മത്തിനുള്ള പി എച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ ഏറ്റവും മികച്ച ഓപ്ഷനാണ് ഈമിശ്രിതം. നാരങ്ങ നീര് ആഴത്തിൽ ചർമ്മത്തിലേക്ക് ഇറങ്ങിച്ചെന്ന് ഇത് നിങ്ങളുടെ ആരോഗ്യത്തിനും ചർമ്മത്തിനും ഗുണം നൽകുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.

സ്‌കിന്‍ ടോണ്‍ മാറ്റം വരുത്തുന്നതിനും ഇത് സഹായിക്കുന്നു. ഇളനീരിലുള്ള ഘടകങ്ങളാണ് ചര്‍മ്മത്തിന്റെ നിറത്തിന് മാറ്റം വരാന്‍ സഹായിക്കുന്നത്. നാരങ്ങയാകട്ടെ നല്ലൊരു ക്ലെന്‍സറാണ്. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് ചര്‍മ്ത്തിന് തിളക്കം നല്‍കുന്നു.

Comments are closed.