അടിസ്ഥാന വേരിയന്റിന് 6,999 രൂപ എന്ന വിലയില്‍ റിയല്‍മി സി 3 ഇന്ത്യയില്‍ അവതരിപ്പിച്ചു
റിയൽമി സി3 ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ സി3 കഴിഞ്ഞയാഴ്ചയാണ് അവതരിപ്പിച്ചത്. എച്ച്ഡി + ഡിസ്പ്ലേ, വാട്ടർ ഡ്രോപ്പ് നോച്ച്, 4 ജിബി റാം എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് റിയൽമി ഈ സ്മാർട്ട്ഫോൺ വിപണിയിലെത്തിച്ചിരിക്കുന്നത്.
റിയൽമി സി 3 ഇന്ത്യയിൽ അവതരിപ്പിച്ചത് 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 6,999 രൂപ എന്ന വിലയിലാണ്. 4 ജിബി റാം + 64 ജിബി റോം ഉള്ള ടോപ്പ് എൻഡ് വേരിയൻറ് 7,999 രൂപയാണ് വില വരുന്നത്. ബ്ലേസിംഗ് റെഡ്, ഫ്രോസൺ ബ്ലൂ കളർ വേരിയന്റുകളിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഇ-കൊമേഴ്സ് സൈറ്റായ ഫ്ലിപ്കാർട്ട്, റിയൽമി.കോം എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്.
ലോഞ്ച് സെയിൽ ഓഫറായി റിയൽമി 7,550 രൂപയുടെ ജിയോ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 349 പ്ലാൻ റീചാർജ് ചെയ്യുമ്പോഴാണ് ഈ ആനുകൂല്യം ലഭ്യമാവുക. ഫ്ലിപ്പ്കാർട്ട് സെയിൽ ഓഫറായി പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 1,000 രൂപയുടെ അധിക വിലക്കിഴിവും നൽകുന്നുണ്ട്.
ആദ്യ വിൽപ്പനയിൽ ലഭ്യമാകുന്ന യൂണിറ്റുകളുടെ എണ്ണം പുറത്ത് വിട്ടിട്ടില്ലാത്തതിനാൽ കുറച്ച് യൂണിറ്റുകൾ മാത്രമേ വിൽപ്പനയ്ക്ക് എത്താൻ സാധ്യതയുള്ളു. അതുകൊണ്ട് തന്നെ ഫോൺ വാങ്ങാനായി കാർഡ് വിവരങ്ങൾ നൽകുന്നതിനൊപ്പം ഡെലിവറി വിശദാംശങ്ങളും മുൻകൂട്ടി പൂരിപ്പിക്കാൻ ശ്രദ്ധിക്കുക. പെട്ടെന്ന് ഫോണുകൾ സ്വന്തമാക്കാൻ ഇത് സഹായിക്കും.
720 x 1600 പിക്സൽ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയാണ് റിയൽമി സി 3യിൽ ഉള്ളത്. സ്ക്രീൻ 20: 9 എന്ന ആസ്പാക്ട് റേഷിയോവോട് കൂടി 89.9 ശതമാനം സ്ക്രീൻ-ടു-ബോഡി-റേഷിയോട് കൂടി വരുന്നു. ഒക്റ്റാ കോർ മീഡിയടെക് ഹെലിയോ ജി 70 പ്രോസസറാണ് സ്മാർട്ട്ഫോണിന്റെ കരുത്ത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഫോണിന് നൽകിയിട്ടുള്ളത്.
ക്യാമറ സവിശേഷതകൾ പരിശോധിച്ചാൽ 12 എംപി പ്രൈമറി ക്യാമറ + 2 എംപി ഡെപ്ത് സെൻസറും എൽഇഡി ഫ്ലാഷും സംയോജിപ്പിച്ച ഡ്യൂവൽ ക്യാമറ സജ്ജീകരണമാണ് സ്മാർട്ട്ഫോണിന്റെ പിൻവശത്ത് നൽകിയിരിക്കുന്നത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ക്യാമറ സെൻസറാണ് നൽകിയിരിക്കുന്നത്.
10W ചാർജിംഗ് പിന്തുണയുള്ള 5,000 mAh നോൺ-റിമൂവബിൾ ബാറ്ററിയാണ് റിയൽമി സി 3ക്ക് ഇന്ധനം നൽകുന്നത്. ഒഎസ് പരിശോധിച്ചാൽ റിയൽമെ യുഐ 1.0 നോട് ചേർന്ന ആൻഡ്രോയിഡ് 10 ലാണ് ഫോൺ പ്രവർത്തിക്കുന്നു. മികച്ച സവിശേഷതകളും കുറഞ്ഞ വിലയും ഈ സ്മാർട്ട്ഫോണിനെ ഇന്ത്യൻ വിപണിയിൽ പ്രിയപ്പെട്ടതാക്കും എന്ന കാര്യത്തിൽ തർക്കമില്ല.
Comments are closed.