ടെലികോം കമ്പനികളെയും ടെലികോം വകുപ്പിനെയും അതിരൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര

ന്യൂഡല്‍ഹി : സ്പെക്ട്രം, ലൈസന്‍സ് ഫീസ് കുടിശികയായ ഒന്നരലക്ഷത്തോളം കോടി രൂപ അടയ്ക്കണമെന്ന വിധി അട്ടിമറിക്കാന്‍ ടെലികോം കമ്പനികളും കേന്ദ്രസര്‍ക്കാരും ശ്രമിച്ചതിനെതിരെ ടെലികോം കമ്പനികളെയും ടെലികോം വകുപ്പിനെയും അതിരൂക്ഷമായി വിമര്‍ശിച്ചിച്ചിരിക്കുകയാണ് മൂന്നംഗ ബെഞ്ചിന്റെ അദ്ധ്യക്ഷന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര. കൂടാതെ കോര്‍ട്ടലക്ഷ്യത്തിന് നോട്ടീസും അയച്ചു.

അതേസമയം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ജസ്റ്റിസ് മിശ്ര, സുപ്രീംകോടതി ഉത്തരവ് മരവിപ്പിച്ച ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താനും ഉത്തരവിടുകയായിരുന്നു. അടുത്ത മാസം 17ന് മുന്‍പ് കുടിശിക അടയ്ക്കണം. ടെലികോം കമ്പനികളുടെ എം.ഡിമാര്‍ അന്ന് ഹാജരാകണം.

ഇല്ലെങ്കില്‍ കോര്‍ട്ടലക്ഷ്യ നടപടി ഉണ്ടാവും. തുടര്‍ന്ന് കോടതി ഉത്തരവ് മരവിപ്പിച്ച് ജനുവരി 23ന് ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പുറപ്പെടുവിച്ച ഉത്തരവ് ഇന്നലെത്തന്നെ പിന്‍വലിച്ചു. കൂടാതെ, ഇന്നലെ (15ന് ) അര്‍ദ്ധരാത്രി 11.59നകം കുടിശിക അടയ്ക്കണം എന്ന് എയര്‍ടെല്‍, വോഡഫോണ്‍ കമ്പനികള്‍ക്ക് മന്ത്രാലയം അന്ത്യശാസനവും നല്‍കിയിരിക്കുകയാണ്.

Comments are closed.