ജപ്പാന്‍ ആഡംബരക്കപ്പലില്‍ ജീവനക്കാരനായ മൂന്നാമത്തെ ഇന്ത്യക്കാരനും കൊറോണ വൈറസ് സ്ഥിരീകരിച്ചു

ടോക്കിയോ : ജപ്പാന്‍ ആഡംബരക്കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ ജീവനക്കാരനായ മൂന്നാമത്തെ ഇന്ത്യക്കാരനും കോവിഡ് -19 സ്ഥിരീകരിച്ചിരിക്കുകയാണ്. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്കു മാറ്റിയതായി ടോക്കിയോയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

ഇതോടെ കപ്പലിലെ രോഗബാധിതരുടെ എണ്ണം 175 കഴിഞ്ഞു. 138 ഇന്ത്യക്കാരടക്കം 3,711 പേരുള്ള ആഡംബരക്കപ്പലാണ് കടലില്‍ പിടിച്ചിട്ടിരിക്കുന്നത്. അതേസമയം നേരത്തെ രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ നില മെച്ചപ്പെടുന്നുണ്ടെന്നും എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Comments are closed.