ശബരിമല വനപാതയില്‍ തീര്‍ത്ഥാടകരുമായി പോവുമ്പോള്‍ ടയര്‍ പൊട്ടിത്തെറിച്ച് ബസിന് തീ പിടിച്ചു

പത്തനംതിട്ട: ശബരിമല വനപാതയില്‍ തീര്‍ത്ഥാടകരുമായി പോവുമ്പോള്‍ ടയര്‍ പൊട്ടിത്തെറിച്ച് ബസിന് തീ പിടിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെ ചാലക്കയത്ത് കെ.എസ്.ആര്‍.ടി.സി നോണ്‍ എ.സി ജന്റം ബസിനാണ് തീ പിടിച്ചത്. അന്‍പതോളം തീര്‍ത്ഥാടകര്‍ ബസിലുണ്ടായിരുന്നു. അതേസമയം ആളപായമില്ല.

എന്നാല്‍ ബസ് പൂര്‍ണമായി കത്തിപ്പോയിരുന്നു. തുടര്‍ന്ന് തീര്‍ത്ഥാടകരെ മറ്റൊരു ബസില്‍ പമ്പയിലെത്തിച്ചു. പരിഭ്രാന്തരായ ചിലരെ പമ്പ ഗവ. ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കാലിന് ചെറിയ പൊള്ളലേറ്റ മൂന്നുപേര്‍ക്ക് പമ്പ ആശുപത്രിയില്‍ ചികിത്സ നല്‍കി വിട്ടയച്ചു. പത്തനംതിട്ട , റാന്നി ഫയര്‍ ഫോഴ്സ് യൂണിറ്റുകെളെത്തിയാണ് തീയണച്ചത്.

Comments are closed.