ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകള്‍ 19 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

തിരുവനന്തപുരം: മാര്‍ച്ച് 10 മുതല്‍ 26 വരെ നടക്കുന്ന ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകള്‍ 19 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. തുടര്‍ന്ന് 2945 പരീക്ഷാ കേന്ദ്രങ്ങളിലായി 2,16,059 ആണ്‍കുട്ടികളും 2,06,288 പെണ്‍കുട്ടികളുമായി 4,22,347 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. മലയാളം മീഡിയത്തില്‍ 2,17,184 പേരും ഇംഗ്ലീഷ് മീഡീയത്തില്‍ 2,01,259 പേരുമാണ് പരീക്ഷയെഴുതുന്നത്.

പ്രാദേശിക ഭാഷകളില്‍ തമിഴ് (2377), കന്നട (1527) വിദ്യാര്‍ത്ഥികളുണ്ട്. 1749 പേര്‍ പ്രൈവറ്റായി പരീക്ഷയെഴുതുന്നുണ്ട്. എന്നാല്‍ ഇന്നലെ ആരംഭിച്ച മോഡല്‍ പരീക്ഷ 20 ന് അവസാനിക്കും. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ 2 ന് ആരംഭിച്ച് 23 ന് അവസാനിക്കുന്നതാണ്.

Comments are closed.