കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ യോഗം ഇന്ന് കോട്ടയത്ത് ചേരും

കോട്ടയം: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് വിളിച്ച യോഗം ഇന്ന് രാവിലെ 11 ന് ജേക്കബ് വിഭാഗം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേരുന്നു. എന്നാല്‍ 21 ന് ചെയര്‍മാന്‍ ജോണി നെല്ലൂരും പ്രത്യേക യോഗം വിളിച്ചിരിക്കെ യോഗം നിയമവിരുദ്ധമാണെന്ന് ജോണി നെല്ലൂര്‍ അറിയിച്ചു. ജോസഫ് ഗ്രൂപ്പുമായുള്ള ലയനനീക്കവുമായി മുന്നോട്ടു പോകാനാണ് ജോണി നെല്ലൂരിന്റെ തീരുമാനം.

ഇരുവരും യോഗം വിളിച്ച് പരമാവധി ആളുകളെ കൂടെ നിര്‍ത്താനാണ് ശ്രമം. എന്നാല്‍ ലയനം പാര്‍ട്ടിയുടെ ഭൂരിപക്ഷ തീരുമാനമെന്നാണ് ജോണി നെല്ലൂര്‍ പറയുന്നത്. അതേസമയം യോഗവുമായി മുന്നോട്ടു പോകുമെന്നും ചെയര്‍മാന്‍ ജോണി നെല്ലൂരിന്റെ അറിവോടെയാണ് യോഗം വിളിച്ചതെന്നും അനൂപ് ജേക്കബ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ജോണിനെല്ലൂരിന്റെ ലയന നീക്കത്തിന് പിന്തുണയുമായി ജേക്കബ് വിഭാഗം എറണാകുളം ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരിക്കുകയാണ്.

Comments are closed.