പാലാരിവട്ടം പാലം അഴിമതി കേസ് മന്ത്രി ഇബ്രാഹിംകുഞ്ഞ് ഇന്ന് വിജിലന്‍സിന് മുന്നില്‍ ഹാജരാകും
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ് തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനായി നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് വിജിലന്‍സിന് മുന്നില്‍ ഹാജരാകും. ഇബ്രാഹിംകുഞ്ഞിനെ ഒരു പ്രാവശ്യം ചോദ്യം ചെയ്തിരുന്നു.
തുടര്‍ന്നുളള അന്വേഷണത്തിലാണ് പാലം നിര്‍മ്മാണത്തിന്റെ കരാര്‍ എടുത്ത കമ്പനിക്ക് ഇബ്രാഹിം കുഞ്ഞ് സഹായം നല്‍കിയതിന്റെ രേഖകള്‍ വിജിലന്‍സിന് ലഭിച്ചത്. പലിശ ഇളവ് നല്‍കാനും മന്ത്രി ആവശ്യപ്പെട്ടുവെന്ന് അറസ്റ്റിലായ മുന്‍ പൊതുമാരമത്ത് സെക്രട്ടറി ടി ഒ സുരജിന്റെ മൊഴിയും തിരിച്ചടിയാവുകയായിരുന്നു. എന്നാല്‍ ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിന് ഗവര്‍ണര്‍ അനുമതി നല്കിയതിനുശേഷമുള്ള ചോദ്യം ചെയ്യലാണിത്.
Comments are closed.