എട്ടു ലക്ഷം രൂപ ക്ഷേത്രത്തിന് സംഭവാന ചെയ്ത് യാചകന്
ഏഴ് വര്‍ഷത്തോളം ഭിക്ഷയെടുത്ത് എട്ടു ലക്ഷം രൂപ ക്ഷേത്രത്തിന് സംഭവാന ചെയ്തിരിക്കുകയാണ് വിജയവാഡയിലെ ഒരു യാചകന്. യാഡി റെഡ്ഢി എന്ന 73കാരന് 40 വര്‍ഷമായി റിക്ഷാകാരനായി ജോലി ചെയ്യുകയായിരുന്നു. ജോലി ചെയ്യുന്ന സമയത്ത് ഒരു ലക്ഷത്തോളം രൂപ ക്ഷേത്രത്തിന് നല്‍കിയിരുന്നു. ഇങ്ങനെ പണം നല്കാന് തുടങ്ങിയതോടെ തന്റെ സമ്പാദ്യം വര്‍ധിച്ചതായും ഇയാള്‍ പറയുകയാണ്.
എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ആ ജോലി ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഭിക്ഷാടനത്തിന് ഇറങ്ങുകയായിരുന്നു. നാട്ടുകാരില്‍ നിന്നും യാചിച്ചും അവര്‍ അറിഞ്ഞും നല്കുന്ന പണമാണ് ഇയാള്‍ ക്ഷേത്രത്തിലേക്ക് നല്‍കുന്നത്. അതേസമയം നല്കിയ എട്ടുലക്ഷം രൂപ െകാണ്ട് ക്ഷേത്രത്തിലേക്ക് ഗോശാല നിര്‍മിക്കാനാണ് അധികൃതരുടെ തീരുമാനം.
Comments are closed.