ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രനെ നിയമിച്ചു
ന്യൂഡല്‍ഹി : ശ്രീധരന് പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ഒഴിഞ്ഞു കിടന്ന ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുരേന്ദ്രനെ നിയമിച്ചു. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്. കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി നേതൃയോഗം ഡല്‍ഹിയില്‍ നടന്നതിനുശേഷം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പി.എസ് ശ്രീധരന് പിള്ളയ്ക്ക് ശേഷം ആരെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ വീണ്ടും കുമ്മനം രാജശേഖരനെ അധ്യക്ഷ പദവിയിലേയ്ക്ക് എത്തിക്കണമെന്നായിരുന്നു ആര്‍എസ്എസിന്റെ ആവശ്യം. എന്നാല്‍ ചര്‍ച്ചയില്‍ കെ.സുരേന്ദ്രനെ ദേശീയ നേതൃത്വം അനുകൂലിക്കുകയായിരുന്നു.
Comments are closed.