അവിഹിത ബന്ധമുണ്ടെന്ന് സംശയം നടിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ നൈനിതാളില്‍ മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നടിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ടിവി താരമായ അനിത സിംഗിനെയാണ് ഭര്‍ത്താവ് രവീന്ദര്‍ പാല് സിംഗ് കൊലപ്പെടുത്തിയത്. പഞ്ചാബിലെ ഫിറോസ്പൂരിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
ബോളിവുഡ് സിനിമയില്‍ അവസരം ലഭിക്കുമെന്ന് കൂട്ടുകാരന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അതിനായി നേരില്‍ കാണണമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് അനിതയെ ഉത്തരാഖണ്ഡിലെത്തിക്കുകയും സുഹൃത്തായ കുല്‍ദീപ് എന്നയാളിന്റെ സഹായത്തോടെ ഉച്ചഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി അബോധാവസ്ഥയില്‍ ആക്കിയ ശേഷം അനിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് രവീന്ദര്‍ പാല് സിംഗും സുഹൃത്തും ചേര്‍ന്ന് അനിതയുടെ മൃതദേഹം വികൃതാക്കി വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസ് രവീന്ദര്‍ പാല് സിംഗിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ഇവര്‍ പൊലീസീനോട് കുറ്റം സമ്മതിക്കുകയായിരുന്നു.
Comments are closed.