കുവൈത്തില്‍ മണ്ണിടിച്ചിലില്‍ കഴിഞ്ഞ ദിവസം രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ മരണപ്പെട്ടവരുടെ എണ്ണം ആറായി

കുവൈത്ത് സിറ്റി: കുവൈത്തില്‍ മണ്ണിടിച്ചിലില്‍ കഴിഞ്ഞ ദിവസം രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ മരണപ്പെട്ടവരുടെ എണ്ണം ആറായി . ഡ്രെയിനേജിനായി മാന്‍ഹോളും പൈപ്പും സ്ഥാപിച്ചുകൊണ്ടിക്കെയായിരുന്നു അപകടം നടന്നത്. തലസ്ഥാനമായ കുവൈത്ത് സിറ്റിയില്‍ നിന്നും 85 കിലോമീറ്റര്‍ അകലെയുള്ള മുത്‌ല ഭവന നിര്‍മ്മാണ പദ്ധതിയിലെ കരാര്‍ തൊഴിലാളികളാണ് മരിച്ചത്.

അതേസമയം അപകടത്തില്‍ നാല് പേര്‍ മരിച്ചതായി നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ മൂന്ന് പേരെ ജഹ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇതില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും ഒരാള്‍ നേപ്പാള്‍ സ്വദേശിയുമാണ്.

Comments are closed.