കനത്ത മൂടല്‍മഞ്ഞ് ജാഗ്രതാ നിര്‍ദ്ദേശവുമായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദാബി: കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടുന്നതിനാല്‍ റോഡുകളില്‍ ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാജ്യത്ത് പൊതുവെ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ഞായറാഴ്ചയും സമാനമായ തരത്തില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. അതിനാല്‍ രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണി മുതല്‍ രാവിലെ 10 മണിവരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Comments are closed.