തൊഴിലാളികള്‍ക്കുള്ള ഇഎസ്ഐ പ്രസവാനുകൂല്യം 5000 ത്തില്‍ നിന്ന് 7500 രൂപയാക്കി

ന്യൂഡല്‍ഹി : തൊഴിലാളികള്‍ക്കുള്ള ഇഎസ്ഐ പ്രസവാനുകൂല്യം 5000 ത്തില്‍ നിന്ന് 7500 രൂപയാക്കി. ഇഎസ്ഐയുടേതല്ലാത്ത ആശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങള്‍ക്കുള്ള ആനുകൂല്യമാണ് കൂട്ടിയിരിക്കുന്നത്. മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 10 ശതമാനം സംവരണം ഇഎസ്ഐ കോര്‍പറേഷനും നടപ്പാക്കും.

അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇഎസ്ഐ മെഡിക്കല്‍ സ്ഥാപനങ്ങളിലൊക്കെ ഇത് നടപ്പാകുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗംഗവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇഎസ്ഐ കോര്‍പറേഷന്റെ യോഗത്തിലാണ് തീരുമാനിച്ചത്.

Comments are closed.