ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരുകോടി രൂപയ്ക്കുമേല്‍ വരുമാനമുള്ള പ്രൊഫഷണലുകള്‍ 2,200 പേര്‍

ന്യൂഡല്‍ഹി: 2018-19ലെ ആദായനികുതി വകുപ്പിന്റെ കണക്കുകള്‍ ആധാരമാക്കി ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരുകോടി രൂപയ്ക്കുമേല്‍ വരുമാനമുള്ള പ്രൊഫഷണലുകള്‍ വെറും 2,200 പേര്‍ മാത്രമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (201819) വരുമാനം വെളിപ്പെടുത്തിയ ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍ തുടങ്ങിയ പ്രൊഫഷണലുകളുടെ കണക്കാണിത്.

അതേസമയം വരുമാനത്തില്‍ വാടക, നിക്ഷേപ പലിശ, മറ്റ് മൂലധന നേട്ടം എന്നിവ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യയുടെ വികസനത്തിനായി എല്ലാവരും കൃത്യമായി നികുതി അടയ്ക്കണമെന്നും നികുതിവെട്ടിപ്പ് നടത്തുന്നവര്‍, മറ്റുള്ളവര്‍ക്കുമേല്‍ കൂടുതല്‍ ബാദ്ധ്യത സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചിരുന്നു.

Comments are closed.