കാളിദാസ് ജയറാം നായകനാവുന്ന ബാക്ക്പാക്കേഴ്‌സിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു

കാളിദാസ് ജയറാം നായകനായി ജയരാജ് സംവിധാനം ചെയ്യുന്ന ബാക്ക്പാക്കേഴ്‌സിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കോട്ടയം, വാഗമണ്‍ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

സംഗീത സംവിധായകന്‍ സച്ചിന്‍ ശങ്കറാണ്. കാര്‍ത്തിക നായരാണ് നായിക. അഭിനന്ദ് രാമാനുജന്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, സബിത ജയരാജ്, രണ്‍ജി പണിക്കര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുകയാണ്.

Comments are closed.