പാരസൈറ്റ് വിജയ് അഭിനയിച്ച തമിഴ് ചിത്രത്തിന്റെ കോപ്പിയാണെന്ന് നിര്‍മ്മാതാവ് പിഎല്‍ തേനപ്പന്‍

ചെന്നൈ: 1999ല്‍ വിജയ് നായകനായെത്തിയ മിന്‍സാര കണ്ണ എന്ന ചിത്രത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടു കൊണ്ടാണ് നാല് ഓസ്‌കറുകള്‍ നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റ് എന്ന അവകാശവാദവുമായി നിര്‍മ്മാതാവ് പിഎല്‍ തേനപ്പന്‍ രംഗത്തെത്തി. അതിനാല്‍ രചനാമോഷണത്തിന് പാരസൈറ്റിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ചൊവ്വാഴ്ചക്കുള്ളില്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യും. താന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ഇതിവൃത്തമാണ് പാരസൈറ്റ് ഒരുക്കാന്‍ എടുത്തിരിക്കുന്നത്. അവരുടെ ചിത്രത്തില്‍നിന്ന് പ്രചോദനം ഉള്‍കൊണ്ടുകൊണ്ടാണ് നമ്മള്‍ ചിത്രം നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയാല്‍ അവര്‍ നടപടി എടുക്കാറുണ്ട്.

അതുപോലെ തന്നെ നമ്മള്‍ക്കും കേസ് ഫയല്‍ ചെയ്യാനുള്ള അവകാശമുണ്ടെന്നും തന്റെ സിനിമയുടെ ആശയം പകര്‍ത്തിയതിന് പാരസൈറ്റിന്റെ നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം തേടുമെന്നും പിഎല്‍ തേനപ്പന്‍ വ്യക്തമാക്കി. പാരസൈറ്റ് വിജയ് ചിത്രമായ മിന്‍സാര കണ്ണയുടെ കോപ്പിയാണെന്നാണ് ആരാധകരും അവകാശപ്പെടുന്നു. വിജയ്, മോണിക്ക കാസ്റ്റലിനോ, രംഭ. ഖുശ്ബു എന്നീ താരങ്ങളാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്.

Comments are closed.