സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണ ഇന്ന് ഗെറ്റാഫെയെ നേരിടും

ബാഴ്സലോണ: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ രാത്രി എട്ടരയ്ക്ക് ബാഴ്സയുടെ ഹോം ഗ്രൗണ്ടായ കാംപ് നൗവില്‍ ബാഴ്സലോണ ഇന്ന് ഗെറ്റാഫെയെ നേരിടും. 23 കളിയില്‍ 49 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണ് ബാഴ്സലോണ. റയല്‍ മാഡ്രിഡിനേക്കാള്‍ മൂന്ന് പോയിന്റ് പിന്നിലാണ് ലിയോണല്‍ മെസിയും സംഘവും.

പരിക്കേറ്റ ലൂയിസ് സുവാരസ്, ഒസ്മാന്‍ ഡെംബലേ എന്നിവരില്ലാതെയാണ് ബാഴ്സ കളിക്കുന്നത്. എന്നാല്‍ 23 കളിയില്‍ 42 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഗെറ്റാഫെ. ചൈനീസ് ആരാധകര്‍ക്കൊപ്പമാണ് ബാഴ്സ താരങ്ങള്‍ കളത്തിലെത്തുക. സപ്പോര്‍ട്ട് ചൈന എന്ന് ആലേഖനം ചെയ്ത ജഴ്സിയണിഞ്ഞാണ് ബാഴ്സലോണ ഇന്ന് കളിക്കുന്നത്.

Comments are closed.