സ്പ്ലെന്‍ഡര്‍ പ്ലസിന്റെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ഹീറോ

സ്‌പ്ലെന്‍ഡര്‍ പ്ലസിന്റെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ. കിക്ക്-സ്റ്റാര്‍ട്ട്/അലോയ് വീല്‍, സെല്‍ഫ്-സ്റ്റാര്‍ട്ട്/അലോയ് വീല്‍, സെല്‍ഫ്-സ്റ്റാര്‍ട്ട്/അലോയ്/i3S എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് ബൈക്ക് വിപണിയില്‍ എത്തിയിരിക്കുന്നത്.

യഥക്രമം 59,600 രൂപ, 61,900 രൂപ, 63,110 രൂപ എന്നിങ്ങനെയാണ് പുതിയ ബിഎസ് VI പതിപ്പിന്റെ എക്സ്‌ഷോറൂം വില. നിലനവില്‍ വിപണിയില്‍ ഉള്ള ബിഎസ് IV മോഡലുകളെക്കാള്‍ ഏകദേശം 10,000 രൂപ കൂടുതലാണ് പുത്തന്‍ സ്‌പ്ലെന്‍ഡര്‍ പ്ലസ് പതിപ്പുകള്‍ക്ക്.

ഹീറോ നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ബൈക്കാണ് സ്‌പ്ലെന്‍ഡര്‍ പ്ലസ്. എഞ്ചിന്‍ നവീകരിച്ചു എന്നതൊഴിച്ചാല്‍ ബൈക്കിന്റെ ഡിസൈനില്‍ ഹീറോ കൈവച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 100 സിസി, കാര്‍ബ്യൂറേറ്റഡ് എഞ്ചിനുപകരം ഹീറോയുടെ എക്‌സ്സെന്‍സ് ടെക്‌നോളജി ഉപയോഗിച്ച് ഫ്യുവല്‍ ഇന്‍ജെക്ഷന്‍ ഉപയോഗിച്ചാണ് ബിഎസ് VI എന്‍ജിന്‍ കമ്പനി നവീകരിച്ചിരിക്കുന്നത്.

ഹീറോ നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ബൈക്കാണ് സ്‌പ്ലെന്‍ഡര്‍ പ്ലസ്. എഞ്ചിന്‍ നവീകരിച്ചു എന്നതൊഴിച്ചാല്‍ ബൈക്കിന്റെ ഡിസൈനില്‍ ഹീറോ കൈവച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 100 സിസി, കാര്‍ബ്യൂറേറ്റഡ് എഞ്ചിനുപകരം ഹീറോയുടെ എക്‌സ്സെന്‍സ് ടെക്‌നോളജി ഉപയോഗിച്ച് ഫ്യുവല്‍ ഇന്‍ജെക്ഷന്‍ ഉപയോഗിച്ചാണ് ബിഎസ് VI എന്‍ജിന്‍ കമ്പനി നവീകരിച്ചിരിക്കുന്നത്.

8,000 rpm -ല്‍ 7.91 bhp കരുത്തും 6,000 rpm -ല്‍ 8.05 Nm torque ഉം ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. അതേസമയം പുതിയ മോഡലിന്റെ എഞ്ചിന്‍ കരുത്ത് കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 1.3 bhp കുറവാണ് പുത്തന്‍ എന്‍ജിനില്‍ സംഭവിച്ചിരിക്കുന്നത്.

അതേസമയം ടോര്‍ഖില്‍ കമ്പനി മാറ്റം ഒന്നും വരുത്തിയിട്ടില്ല. നാല് സ്പീഡാണ് ഗിയര്‍ബോക്‌സ്. 11 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് ശേഷി. ഏകദേശം 80 കിലോമീറ്ററാണ് ബൈക്കില്‍ കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. ഉയര്‍ന്ന് മൈലേജ് നല്‍കുന്ന വേറെ മോഡലുകള്‍ ഈ ശ്രേണിയില്‍ ഉണ്ടെങ്കിലും ഇന്നും വില്‍പ്പനിയിലെ താരം തന്നെയാണ് സ്‌പ്ലെന്‍ഡര്‍ പ്ലസ്.

ഡിസൈനില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ലെങ്കിലും പുതിയ കളര്‍ ഓപ്ഷനുകളില്‍ ബൈക്ക് വിപണിയില്‍ ലഭ്യമാകും. പുതിയ പതിപ്പ് ഡീലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങിയതായും റിപ്പോര്‍ട്ടില്‍ പയുന്നു. അടുത്തിടെയാണ് ബിഎസ് നിരയിലേക്ക് പ്ലെഷര്‍ പ്ലസ് 110 -യുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ചത്.

സ്റ്റീല്‍ വീല്‍ പതിപ്പിന് 54,800 രൂപയും, അലോയി വീല്‍ പതിപ്പിന് 56,800 രൂപയുമാണ് എക്സ്ഷോറും വില. ബിഎസ് IV മോഡലില്‍ നിന്നും 6,300 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പുകള്‍ക്ക് ഉണ്ടായിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. എഞ്ചിന്‍ നവീകരണത്തിനൊപ്പം ചെറിയ ചില മാറ്റങ്ങളും കമ്പനി വരുത്തിയിട്ടുണ്ട്.

ഫ്യുവല്‍-ഇഞ്ചക്ഷന്‍ സംവിധാനവും, പുതുക്കിയ എക്സ്ഹോസ്റ്റും പുതിയ മോഡലിന്റെ സവിശേഷതകളാണ്. ഫ്യുവല്‍-ഇഞ്ചക്ഷന്‍ സംവിധാനം ഉള്‍പ്പെടുത്തിയതോടെ നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ 10 ശതമാനത്തില്‍ അധികം മൈലേജും പുതിയ ബിഎസ് VI സ്‌കൂട്ടറില്‍ ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ബിഎസ് VI മോഡലുകളുമായി രാജ്യത്ത് ആദ്യം രംഗപ്രവേശനം ചെയ്യുന്ന ഇരുചക്ര വാഹന ബ്രാന്‍ഡ് കൂടിയാണ് ഹീറോ മോട്ടോകോര്‍പ്പ്. HF ഡീലക്സ്, സ്പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് എന്നിവയുടെ ബിഎസ് VI പതിപ്പുകളെയാണ് ആദ്യം കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. അധികം വൈകാതെ മറ്റ് പതിപ്പുകളെയും ബിഎസ് VI നിലവാരത്തില്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

Comments are closed.