യെമനിലെ അല്‍ ജൗഫില്‍ സൗദി അറേബ്യയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു

അല്‍ജൗഫ്: യെമനിലെ അല്‍ ജൗഫില്‍ സൗദി അറേബ്യയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു. ഹൂതികള്‍ക്കെതിരെ യെമന്‍ സര്‍ക്കാരുമായി ചേര്‍ന്ന് സൗദി-യുഎഇ സഖ്യം നടത്തിയ സൈനിക നീക്കത്തിനിടെയാണ് അപകടം നടന്നത്.

ടൊര്‍ണാഡോ എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍ പെട്ട യുദ്ധവിമാനമാണ് തകര്‍ന്നത്. തുടര്‍ന്ന്് ശത്രുക്കളുടെ വിമാനം വെടിവച്ചിട്ടെന്ന് ഹൂതി വിമതര്‍ അറിയിച്ചതിന് പിന്നാലെയാണ് സൗദിയുടെ സ്ഥിരീകരണം.

Comments are closed.