ആലത്തൂര്‍ എംപി രമ്യ ഹരിദാസ് സ്വന്തമായി കാര്‍ വാങ്ങി ; കാര്‍ വാങ്ങിയത് ബാങ്ക് വായ്പയില്‍

പുതിയ കാര്‍ ബാങ്ക് വായ്പ എടുത്ത്് വാങ്ങിയതായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. ആലത്തൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രമ്യ ഹരിദാസിന് കാര്‍ വാങ്ങാനായി കൂപ്പണ്‍ അടിച്ച് പാര്‍ട്ടിക്കാരില്‍ നിന്നും പണം പിരിച്ചത് വന്‍ ചര്‍ച്ചയും വിവാദവുമായിരുന്നു.

തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എതിര്‍ത്തതോടെ പിരിവ് അവസാനിപ്പിക്കുകയായിരുന്നു. മുന്‍ എംപി വിഎസ് വിജയരാഘവന്‍ കാറിന്റെ താക്കോല്‍ രമ്യയ്ക്ക് കൈമാറി. 21 ലക്ഷം വിലവരുന്ന വാഹനത്തിന് പ്രതിമാസം 43,000 രൂപയാണ് തിരിച്ചടവ്. അതിനാല്‍ കാര്‍ വാങ്ങിയത് ആരോടും പറഞ്ഞില്ലെന്ന് ഇനി പരാതിയും വിവാദവുമാക്കരുതെന്നാണ് എംപിയുടെ അഭ്യര്‍ഥന.

Comments are closed.