ഈ ദൃശ്യങ്ങള്‍ കണ്ട ശേഷം അക്രമത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യം പൂര്‍ണ്ണമായും മുന്നില്‍ വരുമെന്ന് പ്രിയങ്കാഗാന്ധി
ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാല ലൈബ്രറിയിലെ റീഡിംഗ് റൂമില്‍ കടന്ന് വിദ്യാര്‍ത്ഥികളെ അക്രമിച്ച ദൃശ്യങ്ങള്‍ പ്രതിഷേധക്കാര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ആരെയും തല്ലിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത്ഷായും ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞ നുണ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ അസ്ഥാനത്തായെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി.
ജാമിയയിലെ ഈ ദൃശ്യങ്ങള്‍ കണ്ട ശേഷം അക്രമത്തില്‍ നടപടിയെടുത്തില്ലെങ്കില്‍, സര്‍ക്കാരിന്റെ ഉദ്ദേശ്യം പൂര്‍ണ്ണമായും മുന്നില്‍ വരുമെന്നും പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ദല്‍ഹി പൊലീസ് മര്‍ദ്ദിക്കുന്നത് എങ്ങനെയെന്ന് നോക്കൂ. ഒരു ആണ്‍കുട്ടി പുസ്തകം വായിക്കുന്നു പൊലീസുകാരന് ലാത്തി കൊണ്ടടിക്കുന്നു. പൊലീസ് അകാരണമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇനി നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്തെന്ന് വ്യക്തമാകുമെന്ന് പ്രിയങ്ക പറയുന്നു.
അതേസമയം 49 സെക്കന്റ് നീണ്ടു നില്ക്കുന്ന ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നാണ് പോലീസിന്റെ പ്രതികരണം. പൊലീസ് അനുവാദമില്ലാതെ സര്‍വകലാശാലാ കാമ്പസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്.
Comments are closed.