എസ്ബിഐയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിലായി
എസ്ബിഐയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കരവാളൂര്‍ സ്വദേശിനി പിടിയിലായി. നീതു മോഹനാണ് പിടിയിലായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നെയ്യാറ്റിന്‍കര ശാഖയിലെ ഉദ്യോഗസ്ഥ ആണെന്ന് പരിചയപ്പെടുത്തിയാണ് നീതു തട്ടിപ്പ് നടത്തിയിരുന്നത്. ഡ്രൈവര്‍ ഓഫീസ് അപ്രന്റിസ് തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഇരുപത്തി അയ്യായിരും രൂപ മുതല്‍ അമ്പതിനായിരം രൂപ വരെ വാങ്ങിയിരുന്നു.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലിയുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ലഭിക്കാതെ വന്നതോടെ നീതുവിനെതിരെ പണം നല്കിയ കുന്നിക്കോട്,വിളക്കുടി പ്രദേശങ്ങളില്‍ നിന്നുള്ള നാലു പേര് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
Comments are closed.