ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ നടത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ നടത്തി. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരമേല്‍ക്കുന്ന അരവിന്ദ് കെജ്രിവാളിനൊപ്പം ആറ് മന്ത്രിമാര്‍ കൂടി സ്ഥാനമേറ്റു. കൂടാതെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നിവരാണ് പുതിയ ക്യാബിനറ്റിന്റെ ഭാഗമായി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

തുടര്‍ന്ന് തന്റെ വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുക ആണെന്നും താന്‍ എല്ലാവരുടേയും മുഖ്യമന്ത്രിയാണെന്നും ഏതെങ്കിലും ഒരു പ്രത്യേക പാര്‍ട്ടിയുമായുള്ള ബന്ധം എല്ലാവര്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ തന്നെ തടയില്ലെന്നും നിങ്ങള്‍ ആര്‍ക്ക് വേണ്ടു ചെയ്തു എന്നത് പ്രശ്നമല്ലെന്നും ഓരോരുത്തരും ഈ ടുകുംബത്തിന്റെ ഭാഗമാണെന്നും കെജ്രിവാള്‍ അറിയിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കെജ്രിവാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, നഗരത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏഴു ബിജെപി എംപിമാര്‍. എട്ട് ബിജെപി എംഎല്‍എ മാര്‍ എന്നിവരെയും ക്ഷണിച്ചിരുന്നു. എന്നാല്‍ വാരണാസിയില്‍ ചില പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനുള്ള ചടങ്ങുകള്‍ ഉണ്ടായിരുന്നതിനാല്‍ നരേന്ദ്രമോഡി എത്തിയിരുന്നില്ല.

കൂടാതെ പരിപാടിയില്‍ 50 സ്‌കൂള്‍ ടീച്ചര്‍മാര്‍, ഡോക്ടര്‍മാര്‍, പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, ശുചീകരണ ജോലിക്കാര്‍ എന്നിവര്‍ക്കെല്ലാം വേദിയില്‍ ക്ഷണമുണ്ടായിരുന്നു. എന്നാല്‍ ഏതെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രിമാരെയോ പ്രതിപക്ഷ നേതാക്കളെയോ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ 70 ല്‍ 60 സീറ്റുകളും നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയത്.

Comments are closed.