സൗദി അറേബ്യയില്‍ കാറില്‍ കടത്തുകയായിരുന്ന മദ്യശേഖരം പിടികൂടി

റിയാദ്: സൗദി അറേബ്യയില്‍ വാദി ദവാസിറിലെ അല്‍ സഹ്‌റില്‍ വെച്ച്് കാറില്‍ കടത്തുകയായിരുന്ന മദ്യശേഖരം പിടികൂടി. 479 കുപ്പി വിദേശമദ്യവുമായി ഇരുപതു വയസുകാരനായ സൗദി പൗരനാണ് അറസ്റ്റിലായതെന്നാണ് വിവരം.

നജ്‌റാന്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധനയ്ക്കായി നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവാവ് വാഹനം നിര്‍ത്താതെ രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് കാറിന്റെ ടയറുകളില്‍ വെടിവെച്ച് വാഹനം നിര്‍ത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Comments are closed.