പാലാരിവട്ടം സ്വദേശിയായ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
മസ്കത്ത്: പാലാരിവട്ടം സ്വദേശിയായ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. 14 വര്‍ഷമായി ഒമാനിലുള്ള എറണാകുളം പാലാരിവട്ടം സ്വദേശി രാജീവ് (42) ആണ് മരിച്ചത്.
വാദി കബീറില്‍ താമസിച്ചിരുന്ന അദ്ദേഹം പ്രോജക്ട് ഡിവിഷനില്‍ എം.ജി.എം ആയി ജോലി ചെയ്തുവരികയായിരുന്നു. രാവിലെ ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് മുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Comments are closed.