കൊറോണ വൈറസ് : ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങളില്‍ വലിയ കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് ചൈനയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ചില പ്രധാന ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനാവാത്ത അവസ്ഥയിലാണ്. ഇലക്ട്രിക്കല്‍ സാമഗ്രികള്‍, പ്ലാസ്റ്റിക്, ഇലക്ട്രോണിക്സ്, കാര്‍ബണ്‍ സംയുക്തം എന്നിവയില്‍ ഇന്ത്യ ഏറ്റവും അധികം ആശ്രയിക്കുന്ന രാജ്യമാണ് ചൈന. അതിനാല്‍ നിര്‍മാണമേഖല, ഓട്ടോ, കെമിക്കല്‍സ്, ഫാര്‍മ എന്നീ മേഖലകള്‍ക്കാണ് ഏറ്റവും കനത്ത തിരിച്ചടി.

മൊത്തം ഇറക്കുമതിയില്‍ 28 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. ഇത് നിര്‍മാണം, ഗതാഗതം ഇലക്ട്രോണിക് മേഖലകളെയാണ് സാരമായി ബാധിക്കുമെന്നും കരുതുന്നു. കൊറോണവൈറസ് പിടിപെട്ടതോടെ ചൈനയിലെ വ്യവസായസ്ഥാപനങ്ങളും വ്യവസായ ഹബ്ബുകളും അടച്ചിരിക്കുകയാണ്. അത് ചൈനയിലെ നിര്‍മാണ മേഖലയിലും കടുത്ത പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്. അതിനാല്‍ അവിടെനിന്നും ഇറക്കുമതി ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

Comments are closed.